ശമ്പളം ലഭിക്കാതെ കുടുങ്ങി യുവാക്കൾ; പ്രവാസി വെൽഫെയർ സഹായത്താൽ നാടണഞ്ഞു

കണ്ണൂർ, വടകര സ്വദേശികളായ യുവാക്കളാണ് ഒമാനിൽ ജോലിക്കായി എത്തുകയും മാസങ്ങളോളം ശമ്പളം ലഭിക്കാതെ പ്രയാസത്തിലാവുകയും ചെയ്തത്

Update: 2025-01-02 16:41 GMT
Advertising

സലാല: തൊഴിൽ ദാതാവിൽ നിന്ന് ശമ്പളം ലഭിക്കാതെ പ്രയാസത്തിലായ യുവാക്കൾ പ്രവാസി വെൽഫെയർ പ്രവർത്തകരുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി. കണ്ണൂർ, വടകര സ്വദേശികളായ യുവാക്കളാണ് ഒമാനിലെ ഷർബിതാത് എന്ന പ്രദേശത്ത് ജോലിക്കായി എത്തുകയും മാസങ്ങളോളം ശമ്പളം ലഭിക്കാതെ പ്രയാസത്തിലാവുകയും ചെയ്തത്.

പ്രവാസി വെൽഫെയർ പ്രവർത്തകർ സ്‌പോൺസറുമായി ബന്ധപ്പെട്ട് ഇവർക്ക് മടങ്ങി പോകുവാനുള്ള അവസരം ഒരുക്കുകയായിരുന്നു. പ്രവാസി വെൽഫെയർ മസ്‌കത്ത് ഘടകം ഇരുവർക്കുമുള്ള മടക്ക ടിക്കറ്റും സലാലാ ഘടകം മറ്റ് സാമ്പത്തിക സഹായവും ചെയ്തു.

ടീം വെൽഫെയർ മസ്‌കത്ത് ക്യാപ്റ്റൻ സഫീർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുസ്തഫ പൊന്നാനി (സലാല) ടിക്കറ്റ് കൈമാറി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News