ഒമാനിൽ കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾകൂടി മരിച്ചു

കോഴിക്കോട് കക്കോടി സ്വദേശി ജയരാജൻ, കണ്ണൂർ തളിപ്പറമ്പ് സ്വദേശി രാജീവൻ, തലശ്ശേരി ചൊക്ലി നിടുമ്പ്രം സ്വദേശി പ്രവീൺ എന്നിവരാണ് മരിച്ചത്.

Update: 2021-06-28 18:27 GMT
Editor : Shaheer | By : Web Desk
Advertising

ഒമാനിൽ കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾകൂടി മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി ജയരാജൻ, കണ്ണൂർ തളിപ്പറമ്പ് സ്വദേശി രാജീവൻ, തലശ്ശേരി ചൊക്ലി നിടുമ്പ്രം സ്വദേശി പ്രവീൺ എന്നിവരാണ് മരിച്ചത്.

കക്കോടി വാഴക്കാട്ടിൽ പരേതനായ കുട്ടന്റെ മകൻ ജയരാജൻ. സുഹാർ സനയ്യയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. കല്ല്യാണി മാതാവും രേണുക ഭാര്യയുമാണ്. മകൻ: ജിനുരാജ്. കുടുംബം മസ്‌കത്തിലുണ്ട്. മസ്‌കത്തിൽ സ്വകാര്യ കമ്പനിയിൽ എൻജിനീയറായിരുന്ന രാജീവൻ കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ: നീലിമ. മക്കൾ: ശ്രീനന്ദ്, തൻവി.

പ്രവീൺ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് ശ്വാസതടസത്തിന് ചികിത്സ തേടിയിരുന്നു. വാദികബീറിലെ പ്രിന്റിങ് പ്രസിൽ ചിത്രകാരനും ഗ്രാഫിക് ഡിസൈനറുമായി ജോലി ചെയ്തുവരികയായിരുന്നു. ഇരുപതു വർഷമായി ഒമാനിലുണ്ട്.

ഇന്നത്തെ മരണമടക്കം ഒമാനിൽ രണ്ടു ദിവസത്തിനിടെ അഞ്ച് മലയാളികളാണ് കോവിഡ് ബാധിച്ചു മരിച്ചത്. രാജ്യത്ത് ഇന്ന് 2,243 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,720 പേർ രോഗമുക്തി നേടുകയും ചെയ്തു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News