പുകയില ഉപയോഗ നിയന്ത്രണം; അറബ് ലോകത്ത് ഒന്നാമത് ഒമാന്‍

Update: 2022-02-21 14:42 GMT
Advertising

പുകയില ഉപയോഗം നിയന്ത്രിക്കുന്ന കാര്യങ്ങളില്‍ മികച്ച മുന്നേറ്റവുമായി ഒമാന്‍. ആഗോള പുകയില വിരുദ്ധ സൂചികയില്‍ അറബ് ലോകത്ത് ഒന്നാമതാണ് ഒമാന്റെ സ്ഥാനം. ആഗോളതലത്തില്‍ 16ാമതും. ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ഗുഡ് ഗവേണന്‍സ് ഇന്‍ ടുബാക്കോ കണ്‍ട്രോള്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഒമാന്‍ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനായി 80 രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നടത്തിയ ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. പുകയില ഉപയോഗത്തിലൂടെ ആഗോളതലത്തില്‍ ഏഴ് ദശലക്ഷത്തോളം ആളുകള്‍ വര്‍ഷംതോറും മരികുന്നുണ്ടെന്നാണ് ലോകാരേഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നത്. പരോക്ഷ ഉപേയാഗത്തിലൂടെ 1.2 ദശലക്ഷം ആളുകളുടെ ജീവനും എരിഞ്ഞ് തീരുന്നുണ്ട്.

പുകയിലയുടെ ഉപഭോഗം നിയന്ത്രിക്കാന്‍ ശക്തമായ നടപടികളാണ് ഒമാന്‍ എടുത്ത് കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഓഫിസുകളിലും മറ്റും പുകവലിക്കുന്നതിനും 18 വയസ്സിന് താഴെയുള്ളവര്‍ പുകയിലയും ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. ജി.സി.സിയുടെ സംയുക്ത തീരുമാനത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലും ബില്‍ബോര്‍ഡുകളിലും പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. 2019മുതല്‍ ഉയര്‍ന്ന തോതിലുള്ള എക്സൈസ് നികുതിയാണ് പുകയില ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News