ഒമാനിൽ ഉപയോഗിച്ച ടയറുകളുടെ വ്യാപാരം നിരോധിച്ചു
നിയമം ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തും
Update: 2024-08-19 04:32 GMT
ഒമാനിൽ ഒരിക്കൽ ഉപയോഗിച്ച ടയറുകളുടെ വ്യാപാരം നിരോധിച്ചു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനം പുറപ്പെടുവിച്ചത്. നിയമം ലംഘിക്കുന്നവർക്ക് 1000 ഒമാനി റിയാൽ പിഴ ചുമത്തും. ആവർത്തിച്ചുള്ള ലംഘനമുണ്ടായാൽ പിഴ ഇരട്ടിയാക്കുകയും ചെയ്യും. കൂടാതെ, തുടർച്ചയായ ലംഘനങ്ങൾക്ക് പ്രതിദിനം 50 റിയാലിൻറെ അധിക പിഴയും ഉണ്ടാകും