തുർക്കി ഭൂകമ്പം: ഏഴ് ദിവസത്തിന് ശേഷം യുവതിയെ ഒമാൻ റെസ്‌ക്യൂ ടീം രക്ഷിച്ചു

തെക്കുകിഴക്കൻ തുർക്കിയയിലെ വിവിധ സ്ഥലങ്ങളിലാണ് ഒമാൻ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

Update: 2023-02-13 19:21 GMT
Advertising

തുർക്കി ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഏഴുദിവസത്തിന് ശേഷം യുവതിയെ ഒമാൻ റെസ്‌ക്യൂ ടീം രക്ഷിച്ചു. ഇവർക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തെക്കുകിഴക്കൻ തുർക്കിയയിലെ വിവിധ സ്ഥലങ്ങളിലാണ് ഒമാൻ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവർക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.

തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ഹതയ്യിൽ ആണ് ഒമാൻ ടീം ക്യാമ്പ് സ്ഥാപിച്ചിട്ടുള്ളത്. അത്യാധുനിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെയാണ് തിരച്ചിലിലും മറ്റും പങ്കാളികളാകുന്നത്. മറ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാടൊപ്പം, പ്രാദേശിക അധികാരികളുടെ ഏകോപനത്തിൽ പരിക്കേറ്റവർക്ക് വൈദ്യസഹായവും ഒമാൻ റെസ്‌ക്യൂ ടീം നൽകുന്നുണ്ട്. കൂടുതൽ സഹായമെത്തിക്കുന്നതിന്റെ ഭാഗമായി അവശ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും മറ്റുമായി ഒമാന്റെ വിമാനങ്ങൾ കഴിഞ്ഞ ദിവസം തുർക്കിയിലെത്തിയിട്ടുണ്ട്. ഒമാൻ റോയൽ എയർഫോഴ്സുമായി സഹകരിച്ചാണ് ദുരിതബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളും മറ്റും എത്തിക്കുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News