ഒമാന്‍ യാത്രക്കാർക്ക് രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കി
ഒമാനിൽ നിലവിലുള്ള രാത്രി ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 21 ശനിയാഴ്ച അവസാനിക്കും.
Update: 2021-08-19 12:07 GMT
ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കി. കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ ഒമാനിലേക്ക് വരുന്ന യാത്രക്കാർക്കാണ് രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കിയത്. ഒമാനിൽ അംഗീകരിച്ച വാക്സിനായിരിക്കണം എടുത്തിരിക്കേണ്ടത്.
ഒമാനിൽ നിലവിലുള്ള രാത്രി ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 21 ശനിയാഴ്ച അവസാനിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ ഭാഗമായാണ് നടപടി. ഇതോടെ രാത്രി സമയങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും ഇപ്പോഴുള്ള നിയന്ത്രണം ഇല്ലാതാകും.