സലാല റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി; അഞ്ചുപേർ മരിച്ചു
മൃതദേഹങ്ങളും വാഹനവും ഏതാണ്ട് പൂർണമായും കത്തിയതിനാൽ ആളുകളെ തിരച്ചറിയാനായിട്ടില്ല.
Update: 2023-06-28 00:41 GMT
സലാല: ഹൈമ തുംറൈത്ത് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടച്ച് കത്തിയതിനെ തുടർന്ന് അഞ്ചുപേർ മരിച്ചു. മസ്‌കത്ത് സലാല റൂട്ടിൽ തുംറൈത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ മക്ഷനിലാണ് അപകടം. മൃതദേഹങ്ങളും വാഹനവും ഏതാണ്ട് പൂർണമായും കത്തിയതിനാൽ ആളുകളെ തിരച്ചറിയാനായിട്ടില്ല.
മസ്‌കത്തിൽനിന്ന് രാവിലെ സലാലയിലേക്ക് പുറപ്പെട്ട ഒരു കുടുംബത്തെ കുറിച്ച് ഇതുവരെ വിവരമില്ല. ഇവർ ബോംബെ സ്വദേശികളാണ്. എന്നാൽ ഇവർ തന്നെയാണോ അപകടത്തിൽ പെട്ടതെന്ന് വ്യക്തമല്ല. മ്യതദേഹങ്ങൾ തുംറൈത്ത് ആശുപത്രിയിലുണ്ടെന്ന് സാമൂഹ്യ പ്രവർത്തകൻ ഷജീർഖാൻ പറഞ്ഞു. മൃതദേഹങ്ങളിലൊന്ന് സ്ത്രീയുടേതാണ്. അപകടത്തിന്റെ മറ്റു വിശദാംശങ്ങൾ ലഭ്യമല്ല.