പെഗസസ്​; ഇസ്രായേലിനെതിരെ ഫ്രാൻസും മറ്റു രാജ്യങ്ങളും

പെഗസസ്​ ചാര സോഫ്​റ്റ്​വെയർ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ ഇസ്രായേൽ എന്ന രാജ്യത്തിന്​ പുതിയ കുരുക്കായി മാറുകയാണ്

Update: 2021-07-25 18:05 GMT
Editor : Roshin | By : Web Desk
Advertising

പെഗസസ് ചാര സോഫ്റ്റ്​വെയറിനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഇസ്രയേൽ പുറത്തു വിടണമെന്ന് ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ. ആംനസ്​റ്റി അടക്കമുള്ള അന്താരാഷ്​ട്ര പൗരാവകാശ സംഘടനകളും വിഷയത്തിൽ ഇസ്രായേലിനോട്​ വിശദീകരണം തേടി. പെഗസസിനെതിരെ അമേരിക്കയിലും പ്രതിഷേധം ശക്​തമാണ്​.

പെഗസസ്​ ചാര സോഫ്​റ്റ്​വെയർ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ ഇസ്രായേൽ എന്ന രാജ്യത്തിന്​ പുതിയ കുരുക്കായി മാറുകയാണ്​. ഇതുമായി ബന്​ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന്​ ആദ്യം ആവശ്യപ്പെട്ടത്​ ബ്രിട്ടനാണ്​. ഇസ്രായേലുമായി രാഷ്​ട്രീയമായും സൈനികമായും ചേർന്നു നിൽക്കുന്ന രാജ്യങ്ങളും കടുത്ത പ്രതിഷേധമാണ്​ ഉയർത്തുന്നത്​.

അടിയന്തരമായ ഇടപെടൽ ഇക്കാര്യത്തിൽ വേണമെന്ന്​ ഫ്രാൻസ്​ ആവശ്യപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇസ്രായേൽ പ്രധാനമന്ത്രി നാഫ്തലി ബെനറ്റിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പെഗസസ്‌ വിഷയം ഗൗരവത്തിലെടുക്കണമെന്നും ഏതൊക്കെ രാജ്യങ്ങൾക്ക്​ കമ്പനി സോഫ്​റ്റ്​വെയർ കൈമാറിയെന്ന്​ കണ്ടെത്തണമെന്നും ഇസ്രയേലിനോട് മാക്രോൺ ആവശ്യപ്പെട്ടു.

എന്നാൽ താൻ അധികാരത്തിൽ വരുന്നതിനു മു​മ്പുള്ള കാര്യമാണിതെന്ന വാദമാണ്​ നാഫ്​തലി ബെന്നറ്റ്​ ഉയർത്തുന്നത്​. ആംനസ്​റ്റി ഇന്‍റര്‍നാഷനലിന് പുറമെ അമേരിക്ക ഉൾപ്പെടെ വിവിധ ലോകരാജ്യങ്ങളിലെ പൗരാവകാശ കൂട്ടായ്​മകളും ഇസ്രായേലിനെതിരെ ശക്​തമായി രംഗത്തുണ്ട്​. പെഗസസ്​ സോഫ്​റ്റ്​വെയർ ഉപയോഗത്തെ കുറിച്ച്​ യു.എൻ നേരിട്ടു തന്നെ സമഗ്ര അന്വേഷണം നടത്തണമെന്നാണ്​ പാകിസ്താന്‍റെ ആവശ്യം. അതേ സമയം പെഗസസ്​ സോഫ്​റ്റ്​വെയർ ഉപയോഗിച്ചതായ വാർത്തകൾ സൗദി അറേബ്യയും യു.എ.ഇയും നി​ഷേധിച്ചു.


Full View


Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News