ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേട്ടവുമായി ഖത്തര്‍ ടൂറിസം

ബ്യുറോ വെരിറ്റാസ് ഇന്റര്‍നാഷണലാണ് ഖത്തര്‍ ടൂറിസത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്

Update: 2023-05-30 17:08 GMT
Advertising

ദോഹ: ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേട്ടവുമായി ഖത്തര്‍ ടൂറിസം. വിവിധ സേവന മേഖലകള്‍ക്ക് നാല് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റുകളാണ് ലഭിച്ചത്.

ബ്യുറോ വെരിറ്റാസ് ഇന്റര്‍നാഷണലാണ് ഖത്തര്‍ ടൂറിസത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്. അന്താരാഷ്ട്ര നിലവാരത്തില്‍ ഖത്തറിന്റെ വിനോദ സഞ്ചാര മേഖലയെ ഒരുക്കിയതാണ് അംഗീകാരത്തിലേക്ക് നയിച്ചത്.

ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം, എന്‍വ്യോണ്‍മെന്റ് മാനേജ്മെന്റ് സിസ്റ്റം, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റം, ഇവന്റ്സ് സസ്റ്റൈനബിലിറ്റി മാനേജ് മെന്റ് സിസ്റ്റം എന്നീ നാല് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റുകളാണ് ലഭിച്ചത്.

സഞ്ചാരികളുടെ സംതൃപ്തി, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, വിവരങ്ങളുടെ സുരക്ഷിതത്വവും രഹസ്യാത്മകതയും, സുസ്ഥിരതയില്‍ ഊന്നിയ പദ്ധതികള്‍ തുടങ്ങിയവയാണ് സര്‍ട്ടിഫിക്കറ്റിന് മാനദണ്ഡമായത്. ജിസിസിയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറാന്‍ പദ്ധതികള്‍ തയാറാക്കുന്ന ഖത്തറിന് ഖത്തര്‍ ടൂറിസത്തിന് ലഭിച്ച അംഗീകാരും കരുത്ത് പകരും.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News