ഖത്തറിൽ ഗതാഗത നിയമലംഘനപ്പിഴ മൂന്നു മാസത്തിനുള്ളിൽ അടയ്ക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ്
ഗതാഗത നിയമലംഘനത്തിന് വാഹനങ്ങൾ പിടിച്ചെടുത്തവർക്ക് പിഴ അടച്ചശേഷം വാഹനങ്ങൾ വീണ്ടെടുക്കാം. മെട്രാഷ് ആപ്ലിക്കേഷൻ വഴി പിഴ തുക അടക്കാവുന്നതാണ്.
ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ടവർക്ക് സുവർണാവസരമൊരുക്കി ഖത്തർ ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക്ക്. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 മുതൽ മൂന്നു മാസത്തിനുള്ളിൽ പിഴയടച്ച് തീര്‍ക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ് ലഭിക്കുമെന്ന് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ ഷഹ്വാനി അറിയിച്ചു.
ഖത്തര്‍ദേശീയ ദിനാഘോഷങ്ങളുടെ കൂടി ഭാഗമായാണ് പദ്ധതി. ഗതാഗത നിയമലംഘനത്തിന് വാഹനങ്ങൾ പിടിച്ചെടുത്തവർക്ക് പിഴ അടച്ചശേഷം വാഹനങ്ങൾ വീണ്ടെടുക്കാം. മെട്രാഷ് ആപ്ലിക്കേഷൻ വഴി പിഴ തുക അടക്കാവുന്നതാണ്. പ്രയാസം നേരിടുന്നവർക്ക് ട്രാഫിക് വിഭാഗവുമായി ബന്ധപ്പെടാം.
അടുത്തവര്‍ഷം ആദ്യം മുതല്‍ ഖത്തറില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കും. ആഭ്യന്തര മന്ത്രാലയം, ജുഡീഷ്യൽ സംവിധാനം എന്നിവയുടെ കൂടി സഹായത്തോടെ പുതിയ സംവിധാനമൊരുക്കാനാണ് തീരുമാനം, പിഴ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്, പിഴ അടയ്ക്കാനുള്ളവര്‍ അവസരം വിനിയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.