പുതിയ ക്രൂയിസ് സീസൺ; ദോഹ തീരത്തേക്ക് ആഡംബര കപ്പലുകളുടെ ചാകര വരുന്നു
Update: 2022-12-27 05:34 GMT
അന്താരാഷ്ട്ര ക്രൂയിസ് ടൂറിസത്തിന്റെ ലക്ഷ്യ കേന്ദ്രങ്ങളിലൊന്നായി മാറിയ ദോഹ തീരത്തേക്ക് ആഡംബര കപ്പലുകളുടെ ചാകര വരുന്നു. ഈ സീസണിൽ ഏപ്രിൽ വരെ 58 ആഡംബര കപ്പലുകളാണ് ദോഹ തീരമണിയുക. ഇതിൽ ആറ് കപ്പലുകൾ ആദ്യമായിട്ടാണ് ഖത്തറിനെ അവരുടെ യാത്രയിൽ ഉൾപ്പെടുത്തുന്നത്.
എംഎസ്സി യൂറോപ്പ, എമറാൾഡ് അസൂറ, കോസ്റ്റ ടൊസ്‌കാന, ഓഷ്യൻ ഒഡിസി തുടങ്ങി കടൽക്കൊട്ടാരങ്ങളെല്ലാം ഖത്തറിൽ സന്ദർശനം നടത്തും. ഫ്രഞ്ച് ക്രൂയിസ് കപ്പലായ ബൂഗിൻവില്ലെയാണ് ഈ സീസണിൽ ഖത്തർ തീരത്ത് ആദ്യമായെത്തിയത്. ലോകകപ്പ് സമയത്തും ലോകമെമ്പാടുമുള്ള ആരാധകർക്ക് താമസസൗകര്യമൊരുക്കുന്നതിനായി നിരവധി ആഡംബര കപ്പലുകളാണ് ദോഹ തീരത്ത് നങ്കൂരമിട്ടിരുന്നത്.