നാട്ടിലേക്ക് മടങ്ങാനാവാതെ 14 വർഷം; തൃശൂർ സ്വദേശി ഖത്തറിൽ മരിച്ചു

ഭീമമായ തുക ബാധ്യതയുള്ളതിനാൽ നാട്ടിലേക്ക് മടങ്ങാനോ കേസിൽ നിന്ന് മോചിതനാവാനോ കഴിയാതെ ഖത്തറിൽ തുടരുകയായിരുന്നു

Update: 2024-11-17 19:36 GMT
Advertising

ദോഹ: സാമ്പത്തിക കേസിൽപെട്ട് നാട്ടിലേക്ക് പോകാൻ കഴിയാതെ 14 വർഷം ഖത്തറിൽ കഴിഞ്ഞ തൃശൂർ സ്വദേശി മരിച്ചു. തൃശൂർ വെള്ളാങ്ങല്ലൂർ നമ്പിളി വീട്ടിൽ രാധാകൃഷ്ണനാ(67)ണ് മരിച്ചത്. അസുഖബാധിതനായി ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജയിലിൽ കഴിയവെ, ഈ വർഷം ജനുവരിയിലാണ് അസുഖബാധിതനായത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു മരണം. ഭാര്യ: ലിജി രാധാകൃഷ്ണൻ. മകൾ: ഡോ. ശിഖ.

ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിസിനസ് നടത്തി വരികയായിരുന്നു ഇദ്ദേഹം. ഭീമമായ തുക ബാധ്യതയുള്ളതിനാൽ നാട്ടിലേക്ക് മടങ്ങാനോ കേസിൽ നിന്ന് മോചിതനാവാനോ കഴിയാതെ ഇവിടെ തന്നെ തുടരുകയായിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് ഭാര്യയും മകളും ഖത്തറിലെത്തിയിരുന്നു. ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News