ശാസ്ത്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തറിൽ പുതിയ സംവിധാനം വരുന്നു

ഖത്തർ ഫൗണ്ടേഷൻ രൂപീകരിക്കാനുള്ള അമിരി നിർദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി

Update: 2024-08-29 16:58 GMT
Advertising

ദോഹ: ശാസ്ത്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തറിൽ പുതിയ സംവിധാനം വരുന്നു. ഖത്തർ ഫൗണ്ടേഷൻ രൂപീകരിക്കാനുള്ള അമിരി നിർദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ശാസ്ത്ര ഗവേഷണങ്ങൾക്ക് പിന്തുണ നൽകുക, സാമ്പത്തിക സഹായം ഉറപ്പാക്കുക, ഗവേഷണ നിലവാരം ഉയർത്തുക, വിഭവങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും വികസിപ്പിക്കാനും സഹായിക്കുക എന്നിവയാണ് പുതിയ ഖത്തർ ഫൌണ്ടേഷന്റെ ലക്ഷ്യങ്ങൾ.

വൈവിധ്യവും വിഭവശേഷിയുമുള്ള അടിത്തറ സ്ഥാപിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഗവേഷണവും സാങ്കേതികവിദ്യയും പുരോഗതിയുടെയും ഭാവിയുടെയും അടിസ്ഥാന ഘടകമാണെന്ന അവബോധം വളർത്താൻ പുതിയ തീരുമാനം ഉപകരിക്കും. കാബിനറ്റ് മന്ത്രി ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി ഗവേഷണത്തിനുള്ള ഖത്തർ ഫൗണ്ടേഷനെ കുറിച്ച് വിശദീകരിച്ചു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം നടന്നത്.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News