Writer - razinabdulazeez
razinab@321
ദോഹ: രാജ്യത്തെ കളിസ്ഥലങ്ങൾ നവീകരിക്കാന്‍ ഒരുങ്ങി ഖത്തര്‍ കായിക യുവജന മന്ത്രാലയം. തെരഞ്ഞെടുത്ത 14 നൈബര്‍ ഹുഡ് ഗ്രൗണ്ടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇവിടെ നിലവിലുള്ള കൃത്രിമ ടര്‍ഫുകള്‍ പൊളിച്ചു നീക്കും. ഫുട്ബോള്‍ അടക്കമുള്ള കായിക വിനോദങ്ങള്‍ക്ക് യോജിച്ച നിലവാരമുള്ള ടര്‍ഫുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ഫുട്ബാൾ കളിക്കാനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തിക്കൊണ്ടാവും നൈബർഹുഡ് കളിസ്ഥലങ്ങൾ പുതുമോടിയോടെ എത്തുന്നത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഈ വർഷം ആഗസ്റ്റിൽ ഗ്രൗണ്ടുകൾ പൊതു ജനങ്ങൾക്കായി തുറന്നു നൽകും. റിസര്‍വേഷനിലൂടെ ഈ ഗ്രൗണ്ടുകള്‍ കളിക്കാന്‍ ഉപയോഗപ്പെടുത്താം.