ദോഹ മാരത്തണിൽ 15,000 പേർ പങ്കെടുക്കുമെന്ന് സംഘാടകർ
ഈ മാസം 17 നാണ് ഉരീദു ദോഹ മാരത്തൺ നടക്കുന്നത്
ദോഹ: ദോഹ മാരത്തണിൽ 15000 പേർ പങ്കെടുക്കുമെന്ന് സംഘാടകർ. ഈ മാസം 17 നാണ് ഉരീദു ദോഹ മാരത്തൺ നടക്കുന്നത്. 140 രാജ്യങ്ങളിൽ നിന്നുള്ള പ്രഫഷണൽ-അമേച്വർ ഓട്ടക്കാർ പങ്കെടുക്കും.
42 കി.മീ ദൈർഘ്യമുള്ള ഫുൾ മാരത്തൺ, 21 കി. മീ ദൈർഘ്യമുള്ള ഹാഫ് മാരത്തൺ എന്നിവക്കു പുറമെ, 10 കി.മീ, 5 കി.മി എന്നീ ഇനങ്ങളിലും മത്സരങ്ങളുണ്ട്. ഫുൾ മാരത്തൺ രാവിലെ ആറിന് ആരംഭിക്കും. ഹാഫ് മാരത്തൺ 7.20നാണ് തുടങ്ങുക.
21 കി.മീ വരെ വിഭാഗങ്ങളിൽ ഭിന്നശേഷിക്കാരായ മത്സരാർഥികൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാം. ഷെറാട്ടൺ ഹോട്ടൽ പാർക്കിൽ നിന്ന് തുടങ്ങുന്ന മാരത്തൺ ദോഹ കോർണിഷിലൂടെ ചുറ്റി, സ്റ്റാർട്ടിങ് പോയിന്റിൽ തന്നെ സമാപിക്കും. വിവിധ വിഭാഗങ്ങളിൽ വിജയികളാവുന്നവർക്ക് വൻതുകയാണ് സമ്മാനം. മത്സരത്തിലൂടെ സമാഹരിക്കുന്ന തുകയിൽ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വെക്കും.