'എ ടൂർണമെന്റ് ഫോർ ആൾ'; വിവേചനങ്ങളില്ലാത്ത ലോകകപ്പായിരിക്കുമിതെന്ന് ഖത്തർ

Update: 2022-11-08 05:38 GMT
Advertising

വിവേചനങ്ങളില്ലാത്ത, എല്ലാവർക്കും പ്രാപ്യമായ ലോകകപ്പായിരിക്കുമിതെന്ന് ഖത്തറിന്റെ വാഗ്ദാനം. ഭിന്നശേഷിക്കാർക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇത്തവണ സ്റ്റേഡിയങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ലോകകപ്പെന്നാണ് ഈ സൌകര്യങ്ങളെ കുറിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞത്.

അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തുന്ന കാൽപ്പന്തിന്റെ മഹാമേളയിൽ ഒരാളും അരികുവൽകരിക്കപ്പെടരുതെന്ന് ഖത്തറിന് നിർബന്ധമുണ്ട്. 'എ ടൂർണമെന്റ് ഫോർ ആൾ' എന്ന തലക്കെട്ടിൽ ഖത്തർ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ലോകകപ്പിന്റെ ആക്‌സസബിലിറ്റി സൗകര്യങ്ങൾ വിശദീകരിക്കുകയായിരുന്നു സംഘാടകർ.

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി എന്നിവർ ചേർന്നാണ് പരിപാചടി ഉദ്ഘാടനം ചെയ്തത്. സമൂഹത്തിലെ എല്ലാ മനുഷ്യരെയും മുന്നിൽക്കണ്ടുകൊണ്ടാണ്

ലോകകപ്പ് സ്റ്റേഡിയങ്ങൾ നിർമിച്ചത്. പരിമിതിയുള്ളവർക്ക് കൂടി കളിയാസ്വദിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. സെൻസറി മുറികൾ, ഓഡിയോ ഡിസ്‌ക്രിപ്റ്റീവ് കമന്ററി, പ്രത്യേക ആക്‌സസിബിലിറ്റി സംവിധാനങ്ങൾ എല്ലാം ഈ ലോകകപ്പിന്റെ പ്രത്യേകതയാണ്. ഫുട്‌ബോൾ എല്ലാവർക്കും പ്രാപ്യമാക്കുന്ന വളരെ പ്രധാനപ്പെട്ട സേവനമാണിഇതെന്നും അവർ അഭിപ്രായപ്പെട്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News