ഖത്തറിൽ ലോകകപ്പ് ഫുട്ബോളിന്റെ ലോഗോ പതിച്ച സുഗന്ധദ്രവ്യ വില്‍പ്പനക്കെതിരെ നടപടി

2022ൽ ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിൻെറ ഔദ്യോഗിക ലോഗോ അനുമതിയില്ലാെത പതിച്ചായിരുന്നു വ്യാജ ഉൽപന്നങ്ങൾ നിർമിച്ചത്.

Update: 2021-12-22 16:48 GMT
Editor : abs | By : Web Desk
Advertising

ലോകകപ്പ് ഫുട്ബോളിന്റെ ലോഗോ പതിച്ച് സുഗന്ധദ്രവ്യങ്ങൾ വില്‍പ്പന നടത്തിയവര്‍ക്കെതിരെ നടപടി. ഉസൗത് മുഐതറിൽ ട്രേഡിങ് ലൈസൻസ് ഇല്ലാതെ പ്രവർത്തി‌ച്ച സുഗന്ധദ്രവ്യ ഉൽപാദന ഫാക്ടറിക്കെതിരെയാണ് ഖത്തര്‍ വാണിജ്യ-വ്യവസായ വകുപ്പാണ് നടപടി സ്വീകരിച്ചത്. അത്തറുകൾ, ചന്ദനതിരി, ഊദ് എന്നിവ നിർമിക്കുന്ന ഫാക്ടറിയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.

ലോകകപ്പ് ലോഗോ പതിച്ച് വ്യാജമായി ഉൽപന്നങ്ങൾ നിർമിച്ചു വിൽക്കുന്നതായും കണ്ടെത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2022ൽ ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിൻെറ ഔദ്യോഗിക ലോഗോ അനുമതിയില്ലാെത പതിച്ചായിരുന്നു വ്യാജ ഉൽപന്നങ്ങൾ നിർമിച്ചത്. ഫിഫ ബ്രാൻഡിങ് നിയമ പ്രകാരവും ഇത് കുറ്റകൃത്യമാണ്.

മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച അല്‍ഗരാഫയിലെ കാര്‍ റിപ്പയര്‍ ഷോപ്പും അടച്ചുപൂട്ടി. വാണിജ്യ, വ്യവസായ മേഖലയിലെ നിയമ ലംഘനങ്ങൾ കണ്ടെത്താനായുള്ള മന്ത്രാലയത്തിന്റെ പരിശോധകള്‍ ഊര്‍ജിതമായി തുടരുകയാണ്.

പ്രമുഖ വ്യാപാര ശൃംഖലയുടെ നാല് ശാഖകകൾ ഒരു മാസത്തേക്ക് അടച്ചുപൂട്ടാൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇറക്കുമതി ചെയ്ത പഴം, പച്ചക്കറി, മാസം ഉൽപന്നങ്ങളിൽ രാജ്യത്തിൻെറ പേര് മാറ്റി വിൽപന നടത്തിയതിനും, കാലാവധി തീയതിയിൽ കൃത്രിമം നടത്തിയതിനുമായിരുന്നു നടപടി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News