വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി; ഖത്തർ പ്രവാസികൾക്ക് തിരിച്ചടി

കോഴിക്കോട്ടേക്ക് ഇപ്പോൾ 28000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്

Update: 2022-06-10 19:02 GMT
Editor : afsal137 | By : Web Desk
Advertising

അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക്. ഇരട്ടിയിലേറെ വർധനയാണ് പെരുന്നാൾ സമയത്തും അവധിക്കാലത്തും ദോഹയിൽ നിന്നുള്ള യാത്രാ നിരക്കിൽ ഉണ്ടായിരിക്കുന്നത്.

ജൂലൈയിലാണ് സ്‌കൂളുകളിൽ മധ്യവേനലവധി തുടങ്ങുന്നത്. ജൂലൈ ഒൻപതിനോ 10 നോ ആയിരിക്കും ബലി പെരുന്നാൾ. പെരുന്നാളാഘോഷത്തിനും അവധിയാഘോഷത്തിനുമായി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി കുടുംബങ്ങൾ. എന്നാൽ ശരവേഗത്തിലാണ് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റ് നിരക്ക് കുതിക്കുന്നത്. ഇപ്പോൾ തന്നെ ഉയർന്നു തുടങ്ങിയ ടിക്കറ്റിന് ജൂലൈ ആദ്യ വാരത്തിൽ ഇരട്ടിയോളം നൽകണം.

കോഴിക്കോട്ടേക്ക് ഇപ്പോൾ 28000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. പെരുന്നാൾ സമയത്ത് ഇത് 40000ത്തിന് മുകളിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കണ്ണൂരിലേക്കും സമാനനിരക്കാണ്, എന്നാൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടും. തിരുവനന്തപുരത്തേക്ക് നേരിട്ട് ദോഹയിൽ നിന്നും വിമാന സർവീസ് ഇല്ലാത്തതിനാൽ ഏതാണ്ട് അരലക്ഷത്തോളം രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ സമയത്ത് തിരികെ ഖത്തറിലേക്കുള്ള യാത്രക്കും സമാനമായ നിരക്കാണ് ഈടാക്കുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ എന്നിവയ്‌ക്കൊപ്പം ഖത്തർ എയർവേസും കേരളത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്. മൂന്ന് എയർലൈനുകളും കൂടി ആഴ്ചയിൽ 50ൽ കൂടുതൽ സർവീസുകളാണ് കേരളത്തിലേക്ക് നടത്തുന്നത്

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News