'അർഹബോ'; ആഘോഷം ഇരട്ടിയാക്കാൻ ഫിഫയുടെ പുതിയ ലോകകപ്പ് ഗാനം

ആദ്യമായി ഒന്നിലേറെ ഔദ്യോഗിക ഗാനങ്ങൾ പുറത്തിറക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ലോകകപ്പിനുണ്ട്

Update: 2022-08-21 07:43 GMT
Advertising

ഹയാ ഹയാക്ക് പിന്നാലെ ആരാധകർക്ക് ആഘോഷമാക്കാൻ മറ്റൊരു ലോകകപ്പ് ഗാനം കൂടി അവതരിപ്പിച്ച് ഫിഫ. ഫിഫ ഔദ്യോഗിക യൂടൂബ് ചാനൽ വഴിയാണ് 'അർഹബോ' റിലീസ് ചെയ്തത്.

കോംങ്കോ-ഫ്രഞ്ച് റാപ്പർ ഗിംസും, ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവ് പ്യൂടോറികൻ ഗായൻ ഒസുനയുമാണ് 'അർഹാബോ'യുമായി ആരാധകർക്ക് മുന്നിലെത്തുന്നത്. 3.46 മിനിറ്റ് ദൈർഘ്യമുള്ള ഗാനം ആഗസ്റ്റ് 26ന് മറ്റു ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും ആരാധകരിലെത്തുമെന്ന് ഫിഫ അറിയിച്ചു.

ആദ്യമായി ഒന്നിലേറെ ഔദ്യോഗിക ഗാനങ്ങൾ പുറത്തിറക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ലോകകപ്പിനുണ്ട്. ലോകകപ്പ് വേദിയായ ലുസൈൽ സ്റ്റേഡിയവും 974 സ്റ്റേഡിയവും ദോഹ നഗരവുമെല്ലാം വീഡിയോയിൽ മിന്നിമറയുന്നുണ്ട്. ഖത്തർ ലോകകപ്പിന്റെ ആദ്യ തീം സോങ്ങായ ഹയാ ഹായ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഫിഫ യൂ ട്യൂബ് ചാനലിൽ മാത്രം ഒന്നരക്കോടിയിലേറെ ആളുകളാണ് തീം സോങ് കണ്ടത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News