ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന് അമേരിക്കയില്‍ നിന്നും അംഗീകാരം
ഹാര്‍വാര്‍ഡ് ബിസിനസ് കൗൺസിലിന്റെ മൂന്ന് പുരസ്കാരങ്ങളാണ് അഷ്ഗാല്‍ സ്വന്തമാക്കിയത്
ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന് അമേരിക്കയില്‍ നിന്നും അംഗീകാരം. ഹാര്‍വാര്‍ഡ് ബിസിനസ് കൗൺസിലിന്റെ മൂന്ന് പുരസ്കാരങ്ങളാണ് അഷ്ഗാല്‍ സ്വന്തമാക്കിയത്.
ഗുണമേന്മയും സംതൃപ്തിയും ഉറപ്പാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് അന്താരാഷ്ട്ര വേദിയില്‍ അഷ്ഗാലിന് തിളക്കമുള്ള നേട്ടം സമ്മാനിച്ചത്. കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ 2023ലെ ഗോള്‍ഡ് അവാര്‍ഡ് അഷ്ഗാല്‍ സ്വന്തമാക്കി. ഇതോടൊപ്പം റോഡ് പ്രൊജക്ട് വിഭാഗം പ്രാദേശിക അടിസ്ഥാന വികസനത്തിനുള്ള സപ്ലെ ചെയിന്‍ വിഭാഗത്തില്‍ ഡയമണ്ട് അവാര്‍ഡിനും അര്‍ഹരായി.
ഇതോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ വിവിധ മേഖലയിലെ നേട്ടങ്ങള്‍ മുന്‍ നിര്‍ത്തി സെര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സും അഷ്ഗാലിനെ തേടിയെത്തി. മാസങ്ങള്‍ നീണ്ട പ്രക്രിയകള്‍ക്കൊടുവിലാണ് ഹാര്‍വാര്‍ഡ് ബിസിനസ് കൌണ്‍സില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ അപേക്ഷകളാണ് അവാര്‍ഡിന് ലഭിച്ചിരുന്നത്.