ഖത്തറിൽ മെഡിക്കൽ സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നതിനുള്ള നിരക്കിൽ മാറ്റം
ഹോം ഡെലിവറി സേവനത്തിനായി ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ വിളിക്കാം
Update: 2023-01-01 18:57 GMT
ദോഹ: മരുന്നുകളും മറ്റു മെഡിക്കൽ സാധനങ്ങളും വീട്ടിൽ എത്തിക്കുന്നതിനുള്ള നിരക്കിൽ മാറ്റം വരുത്തിയതായി ഖത്തർ പോസ്റ്റും എച്ച്എംസിയും അറിയിച്ചു. ഇന്നുമുതൽ 30 റിയാലാണ് ഈടാക്കുക. എച്ച്എംസി മരുന്ന് ഹോം ഡെലിവറി സേവനത്തിനായി ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ വിളിക്കാം. 16000 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. പിഎച്ച്‌സിസികളിൽ അതാത് മെഡിക്കൽ സെന്ററുകളെ ബന്ധപ്പെടാൻ പ്രത്യേകം നമ്പരുകളുണ്ട്.