ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി
Update: 2023-01-13 02:55 GMT


ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഒന്നര കിലോയിലേറെ വരുന്ന കൊക്കെയ്ൻ പിടികൂടി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും കസ്റ്റംസാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
കൊക്കെയ്ൻ ഷൂവിനുള്ളിൽ ഒളിപ്പിച്ച രീതിയിൽ കടത്താനായിരുന്നു ശ്രമം നടന്നത്. നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്തുന്നത് തടയാൻ അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.