കോവിഡ് വ്യാപനം കുറഞ്ഞു; ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

Update: 2022-03-03 06:21 GMT
Advertising

കോവിഡ് വ്യാപനം കുറഞ്ഞതോടെ ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്. ഞായറാഴ്ച മുതല്‍ മുഴുവനാളുകള്‍ക്കും നേരിട്ട് ചികിത്സ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മുന്നൂറില്‍ താഴെയെത്തിയിരുന്നു.

ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സമയത്താണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നേരിട്ടുള്ള ചികിത്സയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കുറച്ചുകൊണ്ടായിരുന്നു ക്രമീകരണം.

പുതിയ സാഹചര്യത്തില്‍ ഞായറാഴ്ച മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്‍പേഷ്യന്റ്, ഔട്ട്‌പേഷ്യന്റ് ഭേദമന്യേ എല്ലാവര്‍ക്കും ചികിത്സ തേടാം. മാത്രമല്ല കോവിഡ് ആശുപത്രികളാക്കി മാറ്റിയിരുന്ന ഹസം മെബ്രീക് ജനറല്‍ ആശുപത്രി, ക്യൂബന്‍ ആശുപത്രി എന്നിവയിലും എല്ലാ രോഗങ്ങള്‍ക്കും ചികിത്സ തേടാം.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ ഇന്നലെയും കുറവ് രേഖപ്പെടുത്തി. 291 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 276 പേര്‍ക്ക് സമ്പര്‍ക്കപക്കത്തിലൂടെയാണ് രോഗം.15 പേര്‍ യാത്രക്കാരാണ്. 2883 കോവിഡ് രോഗികളാണ് ഇപ്പോള്‍ ഖത്തറിലുള്ളത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News