ഡിംഡെക്സ് 2024; രാജ്യാന്തര സമുദ്ര സുരക്ഷാ പ്രദര്‍ശനത്തിന് ഖത്തറില്‍ തുടക്കമായി
നാവിക, പ്രതിരോധ മേഖലകളിലെ വമ്പൻ സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളുടെ സേനകളും വിദഗ്ധരും പ്രദര്‍ശനത്തിന്റെ ഭാഗമാകും
ദോഹ: ഡിംഡെക്സ് രാജ്യാന്തര സമുദ്ര സുരക്ഷാ പ്രദര്‍ശനത്തിന് ഖത്തറില്‍ തുടക്കമായി. ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസത്തെ പ്രദര്‍ശനത്തില്‍ നാവിക, പ്രതിരോധ മേഖലകളിലെ വമ്പൻ സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളുടെ സേനകളും വിദഗ്ധരും പ്രദര്‍ശനത്തിന്റെ ഭാഗമാകും.
ഖത്തർ നാഷനൽ കൺവെൻഷൻ സെൻററാണ് വേദി. ‘സമുദ്ര സുരക്ഷയും ജ്വലിക്കുന്ന ഭാവിയും’ എന്ന ശീർഷകത്തിലാണ് ഖത്തർ വ്യോമ-നാവികസേനാ വിഭാഗങ്ങൾ ആതിഥ്യവും വഹിക്കുന്ന ഡിംഡെക്സിന് ദോഹ വേദിയാകുന്നത്. രണ്ടുവർഷത്തെ ഇടവേളയിലാണ്ഈ പ്രതിരോധ പ്രദർശനവും സമ്മേളനവും നടക്കുന്നത്.
പ്രതിരോധ, സൈനിക മേഖലകളിലെ ഏറ്റവും നൂതനമായ കണ്ടെത്തലുകൾ, സമുദ്ര സുരക്ഷ, സൈബർ സെക്യൂരിറ്റി, നിർമിത ബുദ്ധിയിലധിഷ്ഠിതമായ സുരക്ഷ, ആളില്ലാ സുരക്ഷാ സംവിധാനം തുടങ്ങി വിവിധ മേഖലകൾ ഉൾക്കൊള്ളുന്നതാണ് ഡിംഡെക്സ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 200ഓളം പ്രദർശകർ, 11 അന്താരാഷ്ട്ര പവലിയൻ, വിവിധ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാർ, സൈനിക മേധാവികൾ, നാവികകമാൻഡേഴ്സ് ഉൾപ്പെടെ 90ലേറെ വി.വി.ഐ.പി പ്രതിനിധികളും ഡിംഡെക്സിന്
എത്തിയിട്ടുണ്ട്. പ്രദർശനത്തിന്റെ ഭാഗമായി പത്തു രാജ്യങ്ങളിൽനിന്നുള്ള പടക്കക്കപ്പലുകൾ ഹമദ് തുറമുഖത്ത് നങ്കൂരമിട്ടിട്ടുണ്ട്.