ലോകകപ്പിനൊരുങ്ങി ദോഹ മെട്രോ; 110 ട്രെയിനുകൾ ഓടും
ദിവസവും 21 മണിക്കൂര്‍ സര്‍വീസുണ്ടാകും
Update: 2022-10-05 17:54 GMT
ദോഹ: ലോകകപ്പ് ഫുട്ബോളിനൊരുങ്ങി ദോഹ മെട്രോ, 110 ട്രെയിനുകളാണ് ലോകകപ്പ് സമയത്ത് ഓടുക. ദിവസവും 21 മണിക്കൂര്‍ സര്‍വീസുണ്ടാകും. ഖത്തര്‍ ലോകകപ്പിന്റെ പ്രധാന ഗതാഗത മാര്‍ഗമാണ് ദോഹ മെട്രോ. സ്റ്റേഡിയങ്ങളിലേക്കും ഫാന്‍ സോണുകളിലേക്കുമുള്ള യാത്രകള്‍ക്ക് ആരാധകര്‍ ആശ്രയിക്കുക മെട്രോയെയാകും.
ഫാന്‍ ഐഡി അഥവാ ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് സൗജ്യമാണ് യാത്ര. ലോകകപ്പ് സമയത്ത് പ്രതിദിനം ഏതാണ് 7 ലക്ഷം പേര്‍ ദോഹ മെട്രോയില്‍ യാത്ര ചെയ്യുമെന്നാണ് വിലയിരുത്തല്‍. നിലവിലുള്ള യാത്രക്കാരേക്കാള്‍ ഏഴിരട്ടിവരുമിത്, ഏറ്റവും മികച്ച സേവനം ഉറപ്പാക്കുന്നതിനായി പതിനായിരത്തിലേറെ ജീവനക്കാര്‍ പൂര്‍ണ സജ്ജരാണെന്ന് ഖത്തര്‍ റെയില്‍ സിഇഒ പറഞ്ഞു.