ലോകകപ്പിന് പിന്നാലെ ഫിന ലോക ചാമ്പ്യൻഷിപ്പിനും ആതിഥേയത്വം വഹിക്കാൻ ഖത്തർ
ലോകകപ്പ് ഫുട്‌ബോളിന് പിന്നാലെ 2024 ഫെബ്രുവരിയില്‍ ഫിന ലോക ചാമ്പ്യന്‍ഷിപ്പിന് കൂടി ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് ഖത്തര്‍ തലസ്ഥാന നഗരമായ ദോഹ. ഇതാദ്യമായാണ് ഫിനയുടെ ലോക ചാമ്പ്യന്‍ഷിപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്.
അക്വാട്ടിക് സ്പോര്‍ട്സിന്റെ ലോക ഗവേണിങ് ബോഡിയാണ് പ്രഖ്യാപനം നടത്തിയത്. നീന്തല്‍, ഓപ്പണ്‍ വാട്ടര്‍ നീന്തല്‍, ഡൈവിങ്, ഹൈ ഡൈവിങ്, വാട്ടര്‍ പോളോ എന്നിവയുള്‍പ്പെടെ 76 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.
ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തിന് സമീപമാണ് ഓപ്പണ്‍ വാട്ടര്‍ നീന്തല്‍ മത്സരങ്ങളും ഹൈ ഡൈവിങും നടക്കുക. ദോഹ നഗരത്തിലെ ലോകോത്തര സൗകര്യങ്ങളില്‍ അത്‌ലറ്റുകള്‍ക്ക് ഉയര്‍ന്ന പ്രകടനം നടത്താന്‍ കഴിയുമെന്ന് ഉറപ്പാക്കുമെന്ന് ഫിന പ്രസിഡന്റ് ഹുസൈന്‍ അല്‍-മുസല്ലം പറഞ്ഞു. ഇവന്റിന്റെ ടിക്കറ്റ് വിവരങ്ങള്‍ അടുത്തുതന്നെ ലഭ്യമാകും.