ഹമദ് വിമാനത്താവളത്തിലെ 'ഓർച്ചാഡ്' ലോഞ്ചും ദോഹ പോർട്ടിലെ ഗ്രാൻഡ് ക്രൂസ് ടെർമിനലും ലോകത്തെ ഏറ്റവും മികച്ച 'ട്രാവൽ ന്യൂ വെയ്സ്' പട്ടികയിൽ

ട്രാവല്‍ മാഗസിനായ കോണ്ടെ നാസ്റ്റ് ട്രാവലറാണ് പട്ടിക തയ്യാറാക്കിയത്.

Update: 2023-04-27 18:40 GMT
Advertising

ഖത്തറിലെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുന്ന ഹമദ് വിമാനത്താവളത്തിലെ 'ഓർച്ചാഡ്' ലോഞ്ചും ദോഹ പോർട്ടിലെ ഗ്രാൻഡ് ക്രൂസ് ടെർമിനലും ലോകത്തെ ഏറ്റവും മികച്ച 'ട്രാവൽ ന്യൂ വെയ്സ്' പട്ടികയിൽ ഇടം നേടി. ട്രാവല്‍ മാഗസിനായ കോണ്ടെ നാസ്റ്റ് ട്രാവലറാണ് പട്ടിക തയ്യാറാക്കിയത്.

Full View

കോണ്ടെ നാസ്റ്റ് ട്രാവലർ അന്താരാഷ്ട്ര തലത്തിൽ തിരഞ്ഞെടുത്ത 'ദി ന്യൂ ബെസ്റ്റ് ന്യൂ വെയസ് ടു ട്രാവൽ ദിസ് ഇയർ' എന്ന പട്ടികയിലാണ് നിർമാണം കൊണ്ട് അതിശയിപ്പിക്കുന്ന ഖത്തറിന്‍റെ രണ്ട് യാDoha's Grand Cruise Terminal & Hamad International Airport's ORCHARD named among Best New Ways to Travel 2023ത്രാ ഇടനാഴികളും ഇടം പിടിച്ചത്. ലോകകപ്പ് ഫുട്ബാൾ വേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സന്ദർശകരെ ഒരുപോലെ അതിശയിപ്പിച്ചതായിരുന്നു ഇവ രണ്ടും.

ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ യാത്രാ സ്പോട്ടായാണ് മാഗസിൻ ഇവ പരിചയപ്പെടുത്തുന്നത്. രണ്ട് കപ്പലുകള്‍ക്ക് ഒരേ സമയം നങ്കൂരമിടാന്‍ സാധിക്കുന്ന ഓൾഡ് ദോഹ പോർട്ടിലെ ദി ഗ്രാൻഡ് ക്രൂസ് ടെർമിനലിന് പ്രതിദിനം 12000 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ഈ മാസം സമാപിച്ച സീസണിൽ 2.73 ലക്ഷം യാത്രക്കാരാണ് ഇവിടെ എത്തിയത്.

ഹമദ് വിമാനത്താവളത്തിലെ ഫേസ് 'എ' വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു 'ഓർച്ചാഡ്'. വിമാനത്താവളത്തിനുള്ളിൽ യാത്രക്കാർക്ക് സമയം ചെലവഴിക്കാനും വിനോദത്തിനുമായി പച്ചപ്പോടെ നിർമിച്ച ഈ കേന്ദ്രം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായി മാറി. 6000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയ വിശാലമായ തോട്ടമാണിത്. 300 മരങ്ങളും 25,000ത്തോളം ചെടികളും ഈ ഉദ്യാനത്തിലുണ്ട്


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News