ഹയ്യാ കാര്‍ഡുമായി ബന്ധപ്പെട്ട് സംശയങ്ങളുണ്ടോ? വെബിനാറുമായി സുപ്രീംകമ്മിറ്റി

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് കയ്യിലുണ്ടെങ്കിലും നല്ലൊരു ശതമാനം ആരാധകരും ഇതുവരെ ഹയ്യാകാര്‍ഡിന് രജിസ്റ്റര്‍ ചെയ്തിട്ടില്ല

Update: 2022-09-18 16:37 GMT
Editor : banuisahak | By : Web Desk
Advertising

ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാന്‍ സുപ്രീംകമ്മിറ്റി, ഇതിനായി വെബിനാറുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഖത്തറില്‍ രണ്ട് മാളുകളില്‍ ബൂത്തുകള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് കയ്യിലുണ്ടെങ്കിലും നല്ലൊരു ശതമാനം ആരാധകരും ഇതുവരെ ഹയ്യാകാര്‍ഡിന് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഫാന്‍ ഐഡിയില്ലെങ്കില്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കുകയില്ല. ഈ സാഹചര്യത്തിലാണ് ഫാന്‍ ഐഡിയെ കുറിച്ച് ബോധവത്കരിക്കാന്‍ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗന്റ് വെബിനാറുകള്‍ സംഘടിപ്പിക്കുന്നത്.

സെപ്തംബര്‍ 20, ഒക്ടോബര്‍ 4, 11,18,27 തിയതികളിലാണ് വെബിനാര്‍, എന്താണ് ഹയാ കാര്‍ഡ്, ഇതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാം, എങ്ങനെ രജിസ്റ്റര്‍ ചെയ്യാം, താമസസൌകര്യങ്ങള്‍ എന്തൊക്കെ, തുടങ്ങിയ വിവരങ്ങളെല്ലാം വെബിനാറില്‍ വിശദീകരിക്കും. സംശങ്ങള്‍ ചോദിക്കാനും അവസരമുണ്ട്. കഴിഞ്ഞ ദിവസം ഖത്തറിലെ രണ്ട് മാളുകളില്‍ ഹയ്യാ കാര്‍ഡ് സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാന്‍ ബൂത്തുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നു. മാള്‍ ഓഫ് ഖത്തറിലും ഫെസ്റ്റിവല്‍ സിറ്റിയിലുമാണ് ബൂത്തുകള്‍ തുറക്കുക.\


Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News