യു.എന്നിൽ ഖുർആൻ വചനം ഉരുവിട്ട്, ലോകകപ്പ് ആസ്വദിക്കാൻ ലോകത്തെ സ്വാഗതം ചെയ്ത് ഖത്തർ അമീർ

യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

Update: 2022-09-21 05:35 GMT
Advertising

ലോകകപ്പ് ഫുട്‌ബോൾ ആസ്വദിക്കാൻ ലോകത്തെ സ്വാഗതം ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'നിങ്ങൾ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ് നിങ്ങളെ പല ഗോത്രങ്ങളും വർഗങ്ങളുമായി തിരിച്ചത്' എന്ന ഖുർആൻ വചനം ഉരുവിട്ടാണ് അമീർ ലോകകപ്പിനായി ലോകത്തെ സ്വാഗതം ചെയ്തത്. എല്ലാതരം ഫുട്‌ബോൾ ആരാധകരെയും വാരിപ്പുണരാൻ ഖത്തരി ജനത തയ്യാറായിരിക്കുന്നു.

ഞാനും എന്റെ ജനതയും ഈ അതുല്യമായ ടൂർണമെന്റ് ആസ്വദിക്കാൻ നിങ്ങളെ ക്ഷണിക്കുകയാണ്. ലോകകപ്പ് മേഖലയിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങൾ ഞങ്ങൾ ശ്രദ്ധിക്കുകയാണ്. ഹയ്യാ കാർഡ് ഇന്ന് ഗൾഫ് മേഖലയിലേക്ക് ആകെ പ്രവേശനത്തിനുള്ള രേഖയായി മാറിയിരിക്കുന്നു. 12 വർഷം മുമ്പ് ഏറ്റെടുത്ത വെല്ലുവിളിയുടെ പൂർത്തീകരണത്തിന്റെ പടിവാതിലിലാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശം, യുക്രൈന്‍ യുദ്ധം, ഇറാന്‍ ആണവ കരാര്‍ വിഷയങ്ങളിലടക്കം മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഘർഷങ്ങളിൽ ഖത്തറിന്റെ നിലപാട് ലോകത്തെ ബോധ്യപ്പെടുത്തുന്നത് കൂടിയായിരുന്നു അമീറിന്റെ പ്രസംഗം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News