പതിയെ പോയാലും പിടി വീഴും; ഖത്തറിൽ വേഗത കൂടിയ പാതയിൽ മന്ദഗതിയിൽ വാഹനമോടിച്ചാൽ 500 റിയാൽ പിഴ
ഓരോ പാതയിലും വേഗത നിശ്ചയിച്ചതു പ്രകാരം വാഹനമോടിക്കാൻ ഡ്രൈവർമാർ തയ്യാകണമെന്ന് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു
ദോഹ: ഖത്തറിൽ വേഗത കൂടിയ പാതയിൽ മന്ദഗതിയിൽ വാഹനമോടിച്ചാൽ 500 റിയാൽ പിഴ. പ്രധാന റോഡുകളിൽ ഇടതുവശത്തെ പാത ഏറ്റവും വേഗത്തിൽ സഞ്ചരിക്കാനുള്ളതാണ്.ഇവിടെ നിശ്ചയിച്ച പരിധിയിൽ കുറഞ്ഞ വേഗത്തിൽ വണ്ടിയോടിച്ചാൽ അത് നിയമലംഘനമായി കണക്കാക്കും. വേഗത കൂടിയ പാതകളിൽ പതിയെ പോകുന്നത് അപകടങ്ങൾക്ക് കാരണമാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
വേഗത കൂടിയ പാതയിലൂടെ പതിയെ പോകുന്നത് ഗതാഗത തടസം സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. പിറകിൽ വരുന്ന വാഹനങ്ങൾക്ക് വഴി നൽകാതെ ഫാസ്റ്റ് ട്രാക്ക് റോഡിൽ വാഹനമോടിക്കുന്നതും നിയമലംഘനമായി കണക്കാക്കും. അതിവേഗമോ, മന്ദഗതിയിലുള്ള ഡ്രൈവിങ്ങോ അനുവദിക്കില്ല, ഓരോ പാതയിലും വേഗത നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് വാഹനമോടിക്കാൻ ഡ്രൈവർമാർ തയ്യാകണമെന്ന് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.