ലോകകപ്പിനായി ആദ്യ ടീം ഖത്തറിൽ; ജപ്പാൻ ടീമിന്റ ആദ്യ സംഘമാണ് ദോഹയിലെത്തിയത്

റാഡിസൺ ബ്ലൂ ഹോട്ടലിലാണ് ടീമിന്റെ ബേസ് ക്യാമ്പ്

Update: 2022-11-08 13:18 GMT
Advertising

ലോകകപ്പ് ഫുട്‌ബോളിൽ പങ്കെടുക്കാനായി ആദ്യ ടീം ഖത്തറിലെത്തി. ജപ്പാൻ ടീമിൽ നിന്നുള്ള ആദ്യ സംഘമാണ് ദോഹയിൽ വിമാനമിറങ്ങിയത്. റാഡിസൺ ബ്ലൂ ഹോട്ടലിലാണ് ടീമിന് ബേസ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.

ജാപ്പനീസ് കോച്ച് ഹാജിം മൊറിയാസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഖത്തറിലെത്തിയത്. ഇന്നലെ പുലർച്ചയോടെ കോച്ചും ഒഫീഷ്യൽസും ദോഹയിലെത്തി. സംഘത്തിന് റാഡിസൺ ബ്ലൂ ഹോട്ടലിൽ ഹൃദ്യമായ സ്വീകരണം ഒരുക്കിയിരുന്നു. താരങ്ങൾ മറ്റന്നാളാണ് ദോഹയിലെത്തുന്നത്. മൂന്ന് ദിവസം മുമ്പ് തന്നെ ജപ്പാൻ ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചിരുന്നു. ബേസ് ക്യാമ്പിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ അൽ സദ്ദ് സ്റ്റേഡിയമാണ് ജപ്പാന്റെ പരിശീലന കേന്ദ്രം.


 


ലോകകപ്പിന് മുന്നോടിയായി കാനഡയുമായി ജപ്പാൻ ഒരു സൗഹൃദ മത്സരം കൂടി കളിക്കുന്നുണ്ട്. നവംബർ 17ന് ദുബൈയിലാണ് മത്സരം. നവംബർ 23ന് ജർമനിയുമായാണ് ലോകകപ്പിൽ ജപ്പാന്റെ ആദ്യ മത്സരം. നവംബർ 13നാണ് യൂറോപ്പിൽ ലീഗ് മത്സരങ്ങൾ നിർത്തിവെക്കുന്നത്. അതിന് ശേഷമാകും ആരാധകരുടെ പ്രിയപ്പെട്ട ടീമുകൾ ഖത്തറിലെത്തുക.




 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News