വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തിന്റെ ഐക്യം തകർക്കും: പ്രവാസി കോർഡിനേഷൻ കമ്മിറ്റി

'വിദ്വേഷ പ്രസംഗങ്ങൾ ദൂര വ്യാപകമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക'

Update: 2024-04-26 16:02 GMT
Hate speech will destroy nations unity: Pravasi Coordination Committee
AddThis Website Tools
Advertising

ഭരണം നില നിർത്തുന്നതിന് വേണ്ടി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം ഇന്ത്യയുടെ സങ്കൽപ്പങ്ങളെ തകർക്കുമെന്ന് ഖത്തർ പ്രവാസി കോർഡിനേഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. താത്കാലിക ലാഭത്തിന് വേണ്ടി നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തിന്റെ ഐക്യം തകർക്കും. രാജ്യത്തിന്റെ ഉന്നത പദവികളിൽ ഇരിക്കുന്നവർ നടത്തുന്ന ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ ദൂര വ്യാപകമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്നും പ്രവാസി കോർഡിനേഷൻ കമ്മിറ്റി ഓർമിപ്പിച്ചു.

യോഗത്തിൽ ചെയർമാൻ അഡ്വക്കേറ്റ് നിസാർ കോച്ചേരി അധ്യക്ഷത വഹിച്ചു. കെസി അബ്ദുൽ ലത്തീഫ്, ഷാജി ഫ്രാൻസിസ്, മൊയ്തീൻ ഷാ, ഖലീൽ എ പി, പി പി അബ്ദു റഹീം, അരുൺ, ആരിഫ്, പ്രദോഷ്, റഹീം ഓമശ്ശേരി, ജോൺ ഗിൽബർട്ട്, സക്കരിയ മാണിയൂർ, നസീർ പാനൂർ, സമീൽ അബ്ദുൽവാഹിദ്, മൻസൂർ കൊടുവള്ളി, ഹമദ് തിക്കോടി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ മഷ്ഹൂദ് തിരുത്തിയാട് സ്വാഗതം പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News