എംബസി സേവനങ്ങള്‍ക്കുള്ള ഐസിബിഎഫ് കോണ്‍സുലാര്‍ ക്യാമ്പുകള്‍ തുടരുന്നു
Update: 2023-09-05 04:58 GMT
ദോഹക്ക് പുറത്ത് വിദൂരസ്ഥലങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്കായി എംബസി സേവനങ്ങള്‍ എത്തിക്കുന്നതിനുള്ള ഐസിബിഎഫ് കോണ്‍സുലാര്‍ ക്യാമ്പുകള്‍ തുടരുന്നു.
ദുഖാനില്‍ നടന്ന ക്യാമ്പില്‍ സമീപത്തെ അമ്പതോളം പേര്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ക്യാമ്പ് സന്ദർശിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, ട്രഷറർ കുൽദീപ് കൗർ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.