കോവിഡ്; ദോഹ വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടികള്‍

Update: 2022-01-07 12:29 GMT
Editor : ubaid | By : Web Desk
Advertising

ദോഹ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി ദോഹ ഹമദ് ‌അന്താരാഷ്ട്ര വിമാനത്താവളം. യാത്ര പുറപ്പെടുന്നതിന് 3 മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയിരിക്കണം. കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. പനി, ചുമ, ശ്വാസ തടസം, മണമോ രുചിയോ കുറയല്‍ തുടങ്ങിയ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ വിമാനത്താവളത്തിലേക്ക് വരരുത്. എല്ലാ ഗേറ്റുകളിലും ടെര്‍മിനലിലും തെര്‍മല്‍ സ്ക്രീനിങ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ക്ലിനിക്കും വിമാനത്താവളത്തില്‍ സജ്ജമാണ്.  എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയതായും ‌അധിക‍ൃതര്‍ അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടികള്‍.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News