ഖത്തറിലെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി
Update: 2023-10-16 02:23 GMT


ഖത്തറിലെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി ഡോക്ടര്‍ ഹുസൈന്‍ അമിര്‍ അബ്ദുല്ലഹിയാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി.
ഫലസ്തീനിലെ നിലവിലെ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഫലസ്തീൻ വിഷയത്തിൽ ശക്തമായ നിലപാടെടുക്കുന്ന ഇരു രാജ്യങ്ങളുടെയും ഉന്നത നേതൃത്വങ്ങൾ തമ്മിൽ നേരിട്ടുനടത്തുന്ന ചർച്ചകൾക്ക് വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തി.