സൂഖ് വാഖിഫ് ഈത്തപ്പഴമേളയിൽ വിറ്റഴിഞ്ഞത് 240 ടണ്ണിലധികം ഈത്തപ്പഴം

ഈത്തപ്പഴ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർദ്ധനയാണുണ്ടായി

Update: 2024-08-05 16:23 GMT
Advertising

ദോഹ: സൂഖ് വാഖിഫ് ഈത്തപ്പഴമേളയിൽ വിറ്റഴിഞ്ഞത് 240 ടണ്ണിലധികം ഈത്തപ്പഴം. 12 ദിവസം കൊണ്ട് 50,000 പേരാണ് മേള സന്ദർശിച്ചത്. ഈത്തപ്പഴ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർദ്ധനയാണുണ്ടായത്. 240,172 കിലോഗ്രാം ഈത്തപ്പഴം വിറ്റഴിച്ചു.

ഖലാസ് ഇനത്തിൽപ്പെട്ട ഈന്തപ്പഴമാണ് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത്. ഒരു ലക്ഷം കിലോഗ്രാമിന് മുകളിലാണ് വിൽപ്പന, അൽ ഖിനൈസി, അൽ ഷിഷി ഇനത്തിൽപ്പെട്ട ഈത്തപ്പഴത്തിനും ആവശ്യക്കാർ ഏറെയുണ്ടായിരുന്നു. അൽ ഖിനൈസി 45637 കിലോഗ്രാമും ഷിഷി 42752 കിലോഗ്രാമും വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു. വിനോദ സഞ്ചാരികൾ ഉൾപ്പെടെ 50000ത്തിലേറെ പേരാണ് ഇത്തവണ സൂഖ് വാഖിഫിലെ ഈത്തപ്പഴ മേളയുടെ ടെന്റിലെത്തിയത്.

ഖത്തറിലെ 110 ഫാമുകളാണ് മേളയിൽ പങ്കെടുത്തത്. ഈത്തപ്പഴത്തിന് പുറമെ ഈത്തപ്പഴം കൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാക്കിയിരുന്നു. സൂഖ് വാഖിഫുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പാണ് മേള സംഘടിപ്പിച്ചത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News