കഴിഞ്ഞ വർഷം യാത്രചെയ്തത് അഞ്ചു കോടിയിലേറെ യാത്രക്കാർ; ചരിത്രനേട്ടവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള ഏഷ്യയിലെ തന്നെ സുപ്രധാന ട്രാൻസിറ്റ് ഹബുകളിലൊന്നാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ദോഹ: പത്താംവാർഷികാഘോഷങ്ങൾക്കിടെ ചരിത്ര നേട്ടവുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ ഒരു വർഷത്തിനിടെ വിമാനത്താവളം വഴി അഞ്ച് കോടിയിലേറെ യാത്രക്കാർ സഞ്ചരിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ ഹമദിലെ സർവകാല റെക്കോർഡാണിത്.
ഖത്തറിലേക്കും ഖത്തറിൽ നിന്നുമുള്ള യാത്രക്കാർക്ക് പുറമെ അന്താരാഷ്ട്ര ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണം കൂടി പരിഗണിച്ചാണ് കണക്ക് പുറത്തുവിട്ടത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള ഏഷ്യയിലെ തന്നെ സുപ്രധാന ട്രാൻസിറ്റ് ഹബുകളിലൊന്നാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം.
ഓരോ വർഷവും ഹമദ് വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നുണ്ട്. 2023ലെ കണക്ക് പ്രകാരം 2022 നെ അപേക്ഷിച്ച് 58 ശതമാനമാണ് വർധന. ഈ വർഷം ഇതിനോടകം തന്നെ നാല് വിമാനക്കമ്പനികൾ ദോഹയിൽ നിന്ന് പുതുതായി സർവീസ് തുടങ്ങിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 255 നഗരങ്ങളിലേക്ക് ഹമദ് വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പറക്കാൻ സൗകര്യമുണ്ട്.