സാമ്പത്തിക ഞെരുക്കത്തിനിടയില്‍ രക്ഷിതാക്കള്‍ക്ക് ആശ്വാസമായി "നടുമുറ്റം ബുക്ക്‌സ്വാപ്"
ഇത്തവണ ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് പുസ്തകകൈമാറ്റം വഴി പാഠപുസ്തകങ്ങള്‍ ലഭിച്ചു
കോവിഡ് പ്രതിസന്ധിയില്‍ ഖത്തറിലെ രക്ഷിതാക്കള്‍ക്ക് ആശ്വാസമായി നടുമുറ്റം ബുക്ക്‌സ്വാപ്. ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ക്കാണ് പുസ്തകകൈമാറ്റം വഴി ഇത്തവണ പാഠപുസ്തകങ്ങള്‍ എത്തിച്ചത്.
ഒരു വര്‍ഷം പഠിച്ച് കഴിഞ്ഞ പുസ്തകങ്ങള്‍, സാധാരണ നിലയില്‍ അത് പൊടിപിടിച്ച് അലമാരയില്‍ കിടക്കാറാണ് പതിവ്. ആ പുസ്തകങ്ങളെല്ലാം മറ്റുള്ളവര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയില്‍ നിന്നാണ് ബുക്ക്‌സ്വാപിന്റെ തുടക്കം.
നമ്മുടെ നാട്ടിന്‍ പുറത്ത് ശീലിച്ചുവന്ന പാഠപുസ്തക കൈമാറ്റത്തിന്റെ കുറച്ചുകൂടി വിപുലമായ മാതൃകയാണിത്. സാമ്പത്തിക ഞെരുക്കം കാരണം ഒരാള്‍ക്കും പാഠപുസ്തകങ്ങള്‍ ലഭിക്കാതെയുമാവില്ല.
കോവിഡ് കാലത്ത് തൊഴില്‍ നഷ്ടവും സാമ്പത്തിക ഞെരുക്കവും രൂക്ഷമായ സമയത്താണ് ഈ ആശയത്തിന്റെ തുടക്കം. ഇത്തവണ ആയിരത്തിലേറെ വിദ്യാര്‍ഥികളിലേക്ക് ഇങ്ങനെ പുസ്തകങ്ങളെത്തി. വാട്‌സാപ്പ് കൂട്ടായ്മകള്‍ വഴിയാണ് നടുമുറ്റം പ്രവര്‍ത്തകര്‍ പുസ്തകങ്ങള്‍ ശേഖരിച്ചത്. പുതിയ അധ്യയന വര്‍ഷം തുടങ്ങുമ്പോഴുള്ള രക്ഷിതാക്കളുടെ സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയ പാഠങ്ങളാണ് പുസ്തകകൈമാറ്റം പഠിപ്പിക്കുന്നത്.