ഒരുക്കങ്ങൾ പൂർത്തിയായി; ദോഹ മാരത്തൺ നാളെ, 15,000 പേർ പങ്കെടുക്കും
Update: 2025-01-16 14:32 GMT
ദോഹ: നാളെ നടക്കുന്ന ദോഹ മാരത്തണിന് ഒരുക്കങ്ങൾ പൂർത്തിയായി. 140 രാജ്യങ്ങളിൽ നിന്ന് 15000 പേരാണ് മാരത്തണിൽ പങ്കെടുക്കുന്നത്. ദോഹ കോർണിഷിൽ നാളെ രാവിലെ 6 മണിക്കാണ് മാരത്തണിന് തുടക്കമാവുക. 42 കി.മീ ദൈർഘ്യമുള്ള ഫുൾ മാരത്തൺ, 21 കി. മീ ദൈർഘ്യമുള്ള ഹാഫ് മാരത്തൺ എന്നിവക്കു പുറമെ, 10 കി.മീ, 5 കി.മി എന്നീ ഇനങ്ങളിലും മത്സരങ്ങളുണ്ട്. ഷെറാട്ടൺ ഹോട്ടൽ പാർക്കിൽ നിന്നും തുടങ്ങുന്ന മാരത്തൺ ദോഹ കോർണിഷിലൂടെ ചുറ്റി, സ്റ്റാർട്ടിങ് പോയിന്റിൽ തന്നെ സമാപിക്കും. മാരണത്തിന്റെ ഭാഗമായി ഇന്ന് രാത്രി മുതൽ കോർണിഷിൽ ഗതാഗത നിയന്ത്രണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രി 10 മുതൽ നാളെ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.