'വെടിനിർത്തൽ കരാർ നിലവിൽ വരുന്നതോടെ ഫലസ്തീനിൽ സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കുന്നു'; ഖത്തർ അമീർ
രാഷ്ട്രീയത്തേക്കാൾ മാനുഷികമായ കടമ മുൻനിർത്തിയാണ് ഖത്തർ മധ്യസ്ഥതയ്ക്ക് നേതൃത്വം കൊടുത്തതെന്നും അമീർ എക്സിൽ കുറിച്ചു
ദോഹ: വെടിനിർത്തൽ കരാർ നിലവിൽ വരുന്നതോടെ ഫലസ്തീനിൽ സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ അമീർ. രാഷ്ട്രീയത്തേക്കാൾ മാനുഷികമായ കടമ മുൻനിർത്തിയാണ് ഖത്തർ മധ്യസ്ഥതയ്ക്ക് നേതൃത്വം കൊടുത്തതെന്നും അമീർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഗസ്സയിലെ വെടിനിർത്തൽ പ്രഖ്യാപനം ഗസ്സയിലെയും ഫലസ്തീൻ പ്രദേശങ്ങളിലെയും ആക്രമണങ്ങളും കയ്യേറ്റങ്ങളും കൂട്ടക്കൊലകളും അവസാനിപ്പിക്കാൻ ഇടയാക്കുമെന്ന് ഖത്തർ അമീർ പ്രത്യാശ പ്രകടിപ്പിച്ചു.
സ്വതന്ത്ര ഫലസ്തീൻ എന്ന ലക്ഷ്യത്തിന് അരികുവത്കരിക്കപ്പെടാത്ത ഒരു പുതിയ തുടക്കമാണ് വേണ്ടത്. ഗൗരവപൂർവ ഇടപെടലുകളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടണം. ഗസ്സ വിഷയത്തിലുള്ള ഖത്തറിന്റെ മധ്യസ്ഥത രാഷ്ട്രീയത്തേക്കാൾ മാനുഷികമായ കടമയുടെ ഭാഗമായി നിർവഹിച്ചതാണെന്നും അമീർ വ്യക്തമാക്കി. മധ്യസ്ഥശ്രമങ്ങളിൽ ഈജിപ്തും അമേരിക്കയും നൽകിയ പിന്തുണയ്ക്ക് അമീർ നന്ദി പറഞ്ഞു