പുതിയ ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നതില്‍ ഖത്തർ എയർവേയ്‌സ് അന്തിമ കരാറിലെത്തി
ബോയിങ് 737 മാക്സ് ശ്രേണിയില്‍പ്പെട്ട 25 വിമാനങ്ങളാണ് ഖത്തര്‍ എയർവേയ്‌സ് വാങ്ങുന്നത്
ദോഹ: പുതിയ ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നതില്‍ ഖത്തർ എയർവേയ്‌സ് അന്തിമ കരാറിലെത്തി.ബോയിങ് 737 മാക്സ് ശ്രേണിയില്‍പ്പെട്ട 25 വിമാനങ്ങളാണ് ഖത്തര്‍ എയർവേയ്‌സ് വാങ്ങുന്നത്. ഖത്തര്‍ അമീറിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കിയിരുന്നു.
ഫാന്‍ബറോ എയര്‍ഷോയില്‍ വെച്ചാണ് ഖത്തര്‍ എയർവേയ്‌സും അമേരിക്കന്‍ വിമാന നിര്‍മാതാക്കളായ ബോയിങ്ങും തമ്മില്‍ അന്തിമ കരാറിലെത്തിയത്. ബോയിങ് 737-10 മോഡല്‍ 25 വിമാനങ്ങളാണ് ഖത്തര്‍ എയർവേയ്‌സ് വാങ്ങുന്നത്. 230 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യമുണ്ട്. ഏറ്റവും ഇന്ധന ക്ഷമതയുള്ള വിമാനമാണിത്. 3,300 നോട്ടിക്കല്‍ മൈലാണ് ശേഷി. നിലവില്‍ 120 ബോയിങ് വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേയ്സിനുണ്ട്. ലോകകപ്പിന്റെ ഔദ്യോഗിക എയര്‍ലൈനായ ഖത്തര്‍ എയർവേയ്‌സ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 ലേറെ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.