റെക്കോര്‍ഡ‍് വരുമാന നേട്ടവുമായി ഖത്തര്‍ എയര്‍വേസ്
45 ശതമാനം വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. ഖത്തര്‍ എയര്‍വേസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പുറത്തുവിട്ടത്
റെക്കോര്‍ഡ‍് വരുമാന നേട്ടവുമായി ഖത്തര്‍ എയര്‍വേസ്. കഴിഞ്ഞ വര്‍ഷം 1,71,000 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. 45 ശതമാനം വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. ഖത്തര്‍ എയര്‍വേസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2021 നെ അപേക്ഷിച്ച് ലോകകപ്പ് ഫുട്ബോള്‍ നടന്ന 2022 ല്‍ റെക്കോര്‍ഡ് നേട്ടമാണ് കമ്പനി ഉണ്ടാക്കിയത്. എല്ലാ സേവനമേഖലയിലും വരുമാനം വര്‍ധിപ്പിക്കാന്‍ ഖത്തര്‍ എയര്‍വേസിനായി.
ആകെ4.4 ബില്യണ്‍ ഖത്തര്‍ റിയാല്‍ അതായത് 9.900 കോടി രൂപയോളമാണ് വാര്‍ഷിക ലാഭം. യാത്രക്കാരില്‍ നിന്നുള്ള വരുമാനത്തില്‍ 100 ശതമാനമാണ് വര്‍ധന. കഴിഞ്ഞ വര്‍ഷം മൂന്ന് കോടി പതിനേഴ് ലക്ഷം യാത്രക്കാരാണ് ഖത്തര്‍ എയര്‍വേസ് വഴി യാത്ര ചെയ്തത്.
ലോകകപ്പ് ഫുട്ബോളിന്റെ ഒഫീഷ്യല്‍ എയര്‍ലൈന്‍ എന്ന പ്രത്യേകത കൂടി ഖത്തര്‍ എയര്‍വേസിനുണ്ടായിരുന്നു. യാത്രക്കാര്‍ക്കുള്ള മികച്ച സൌകര്യങ്ങള്‍ക്കൊപ്പം ലോകത്തെ ഏറ്റവും മികച്ച എയര്‍കാര്‍ഗോ എന്ന സ്ഥാനവും കഴിഞ്ഞ വര്‍ഷം കമ്പനി നിലനിര്‍ത്തി. ഈ വര്‍ഷം കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതോടെ ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തര്‍ എയര്‍വേസ്.