കെട്ടുംമട്ടും മാറി ഫിഫ ഫാന്‍ ഫെസ്റ്റിവല്‍; ഖത്തറില്‍ ആഘോഷങ്ങളുടെ പൊടിപൂരം

അല്‍ബിദ പാര്‍ക്കാണ് ഫാന്‍ ഫെസ്റ്റിവലിന്‍റെ വേദി

Update: 2022-09-10 18:33 GMT
Advertising

ഖത്തര്‍ ലോകകപ്പിലെ ഫാന്‍ ഫെസ്റ്റിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ ഫിഫ. ആസ്വാദനത്തിന്‍റെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്ന ഫാന്‍ ഫെസ്റ്റിവല്‍ ഇത്തവണ ആരാധകര്‍ക്ക് അനുഭവിക്കാം. അല്‍ബിദ പാര്‍ക്കാണ് ഫാന്‍ ഫെസ്റ്റിവലിന്‍റെ വേദി

2006 ലോകകപ്പ് മുതലാണ് ഫിഫ ഫാന്‍ ഫെസ്റ്റ് തുടങ്ങുന്നത്. ഇത്തവണ ഖത്തറിലെത്തുമ്പോള്‍ അത് ഫാന്‍ഫെസ്റ്റിവലായി പേര് മാറുകയാണ്. പേരില്‍ മാത്രമല്ല, കെട്ടിലും മട്ടിലുമെല്ലാം മാറ്റമുണ്ടാകും. കേവലം ഫുട്ബോള്‍ ആസ്വാദനം മാത്രമല്ല, ഒരു കാര്‍ണിവല്‍ വേദിയിലെന്ന പോലെ ആരാധകര്‍ക്ക് ‌വൈവിധ്യങ്ങള്‍ തുറന്നിടുകയാണ് ഫിഫ.സംഗീതം, കല, വിനോദം, സാംസ്കാരികം, രുചി വൈവിധ്യം, ലൈഫ് സ്റ്റൈൽ ട്രെൻഡുകൾ എന്നിവയെല്ലാം സമന്വയിപ്പിച്ച് തികച്ചും യഥാർത്ഥ ഉത്സവാന്തരീക്ഷമായിരിക്കും ഫാൻ ഫെസ്റ്റിവലിലൂടെ അവതരിപ്പിക്കുക. ജർമനിയിൽ 2006 ലോകകപ്പിനോടനുബന്ധിച്ച് ആരംഭിച്ച ഫിഫ ഫാൻ ഫെസ്റ്റിൽ നാല് ലോകകപ്പുകളിലായി ഇതിനകം തന്നെ അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് 40 ദശലക്ഷം ആളുകളാണ് എത്തിയത്.

ഖത്തറിൽ അരങ്ങേറുന്ന ഫിഫ ഫാൻ ഫെസ്റ്റിവൽ, അടുത്ത വർഷം ആസ്ട്രേലിയ, ന്യൂസിലാൻഡ് രാജ്യങ്ങളിലായി നടക്കുന്ന വനിതാ ലോകകപ്പിലെ മുഖ്യ ഇനമാകും. സ്റ്റേഡിയത്തിനപ്പുറം ഫുട്ബോളിന്‍റെ പുതിയ ആസ്വാദന രീതി അനുഭവിക്കാനുള്ള സുവർണാവസരമാണ് ഫിഫ ഫാൻ ഫെസ്റ്റിവൽ.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News