ബ്രോഡ്കാസ്റ്റിങ് ഉപകരണങ്ങൾക്ക് നികുതിയിൽ ഇളവ് നൽകി ഖത്തർ

ലോകകപ്പ് പ്രമാണിച്ചാണ് തീരുമാനം

Update: 2022-09-05 18:49 GMT
Advertising

ലോകകപ്പ് ഫുട്‌ബോൾ സംപ്രേഷണത്തിനായി ഖത്തറിലെത്തുന്ന ബ്രോഡ്കാസ്റ്റിംഗ് ഉപകരണങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഇളവ് നൽകി ഖത്തർ. കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ നിശ്ചിത കാലത്തേക്ക് ഉൽപന്നങ്ങൾക്കും ഉപകരണങ്ങൾക്കും കയറ്റുമതി, ഇറക്കുമതി അനുമതി നൽകുന്ന താൽക്കാലിക അനുമതിയായ എ.ടി.എ കാർനെറ്റിനാണ് കസ്റ്റംസ് ജനറൽ അതോറിറ്റി അനുമതി നൽകിയത്. ഉപകരണങ്ങൾ തിരികെ കയറ്റുമതി ചെയ്യുന്നതിനുള്ള അവസാന തിയ്യതി കസ്റ്റംസ് അധികൃതർ പിന്നീട് അറിയിക്കും. ഇറക്കുമതി ചെയ്യാനും പിന്നീട് കയറ്റുമതി ചെയ്യാനും ആവശ്യമായ സമയം പരിഗണിച്ച് കൊണ്ടായിരിക്കുമിത്.

വലിയ പ്രദർശനങ്ങൾ, വിപണന മേള തുടങ്ങിയവയുടെ സുഗമമായ നടത്തിപ്പിന് ചരക്കുകളും സാധനങ്ങളും എത്തിക്കുന്നതിന് സൗകര്യമൊരുക്കുന്നതിൻറെ ഭാഗമായി 2018ൽ തന്നെ രാജ്യത്ത് എ.ടി.എ വ്യവസ്ഥ നടപ്പാക്കിയിരുന്നു. എന്നാൽ നിലവിൽ എ.ടി.എ കാർനെറ്റ് പരിധിയിൽ ബ്രോഡ്കാസ്റ്റിംഗ് ഉപകരണങ്ങൾ പോലെയുള്ള തൊഴിലുപകരണങ്ങളും ഉൽപന്നങ്ങളും ഉൾപ്പെടുകയില്ല. ലോകകപ്പ് പോലെയുള്ള വമ്പൻ കായികമാമാങ്കത്തിൻറെ സംപ്രേഷണമുൾപ്പെട്ട മാധ്യമ മേഖലയുടെ സൗകര്യത്തിനായി അസാധാരണ സാഹചര്യം കണക്കിലെടുത്താണ് എ.ടി.എ കാർനെറ്റ് പരിധി പുനർ നിശ്ചയിച്ചത്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News