ഖത്തർ ഇരിക്കൂർ കൂട്ടായ്മ ഇഫ്താർ മീറ്റ്
നോ ഡ്രഗ്‌സ് എന്ന മുദ്രാവാക്യം മുൻ നിർത്തിക്കൊണ്ടായിരുന്നു ഇഫ്താർ


ദോഹ: ഖത്തറിലെ ഇരിക്കൂർ നിവാസികളുടെ കൂട്ടായ്മയായ ഖത്തർ ഇരിക്കൂർ കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി. ന്യൂ സലത്താ സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്റർ ഹാളിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 180ഓളം പേർ പങ്കെടുത്തു.
നോ ഡ്രഗ്‌സ് എന്ന മുദ്രാവാക്യം മുൻ നിർത്തിക്കൊണ്ടായിരുന്നു ഇപ്രാവിശ്യത്തെ ഇഫ്താർ. കേരളത്തിൽ വർധിച്ചു വരുന്ന ലഹരി വ്യാപനവും ആക്രമണങ്ങളും പ്രവാസികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രവാസികളായ രക്ഷിതാക്കളുടെ മക്കളെയും ഭാവിയെയും സംബന്ധിച്ചുള്ള ആശങ്ക വർദ്ധിച്ചുവരുന്നത് ഗുരുതരമായ പ്രശ്‌നമാണെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രെഡിഡന്റ് അനീസ് പള്ളിപ്പാത്ത് പറഞ്ഞു.
ലഹരിമുക്ത ഇരിക്കൂറിന് വേണ്ടി പള്ളി കമ്മിറ്റികളുമായും മഹല്ല് കമ്മിറ്റികളുമായും സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ കക്ഷികളുമായും ഖത്തർ ഇരിക്കൂർ കൂട്ടായ്മ കൈകോർത്ത് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.
അബൂദബി മാരത്തണിൽ 42 കിലോമീറ്റർ 4 മണിക്കൂർ 21 മിനിറ്റ് കൊണ്ടു ഫിനിഷ് ചെയ്ത കൂട്ടായ്മ മെമ്പർ നൗഫൽ പിഎമ്മിനെ ഡോ. മുനീർ ആദരിച്ചു. മുതിർന്ന അംഗമായ എഞ്ചിനീയർ മുസ്സാൻ, സി എച്ച് അബ്ദുല്ല, സ്‌പോർട്‌സ് വിങ് മാനേജർ റസാഖ് എം പി എന്നിവരെയും ആദരിച്ചു.
ഖത്തർ ഇരിക്കൂർ കൂട്ടായ്മ 11 ഏപ്രിൽ 2025 നടത്താൻ പോകുന്ന ടൂറിന്റെ പോസ്റ്റർ സലിം സി, റസാഖ് എം പി എന്നിവർ ടൂർ കോർഡിനേറ്റർ ഉമ്മർകുട്ടിക്ക് നൽകി പ്രകാശനം ചെയ്തു.
ട്രെഷറർ സഫ്വാൻ കഴിഞ്ഞ ഒരു വർഷത്തെ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. പരിപാടിയിൽ സാദിഖ് സി എം, ഉമ്മർ കുട്ടി, അഷ്റഫ് എംപി, റസാഖ് എംപി, മുനവ്വിർ പി പി, ജുനൈദ് സി എച്ച്, അഷ്റഫ് മൊയ്ദു, ഖാലിദ് മുനീർ, ക്യാമറമാൻ നിഹാദ് എന്നിവർ സംസാരിച്ചു. സഫ്രാൻ സ്വാഗതവും ഹാഷിർ സി വി നന്ദിയും പറഞ്ഞു.