റമദാൻ: വിശ്വാസികൾക്ക് ഇഅ്തികാഫിനുള്ള പള്ളികൾ സജ്ജമാക്കി ഖത്തർ

205 പള്ളികളിലാണ് ഇഅ്തികാഫ്‌ സൗകര്യമുള്ളത്

Update: 2025-03-19 17:26 GMT
Ramadan: Qatar prepares mosques for believers to perform Itikaf
AddThis Website Tools
Advertising

ദോഹ: റമദാൻ അവസാന പത്തിലേക്ക് പ്രവേശിക്കാനിരിക്കെ വിശ്വാസികൾക്ക് ഇഅ്തികാഫിനുള്ള പള്ളികൾ സജ്ജമാക്കി ഖത്തർ മതകാര്യ മന്ത്രാലയം. 205 പള്ളികളിലാണ് ഇത്തവണ സൗകര്യമുള്ളത്.

അവസാന പത്തിൽ വിശ്വാസികൾ പള്ളികളിൽ ഖുർആൻ പാരായണവും നമസ്‌കാരവും പ്രാർഥനയുമായി സജീവമാകും. രാവും പകലും ആരാധനാകർമങ്ങളിൽ മുഴുകുന്നതിനായി 205 പള്ളികളാണ് ഖത്തർ മതകാര്യ മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്. വെബ്‌സൈറ്റ് വഴി പള്ളികളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് പരിശോധിച്ച് വിശ്വാസികൾക്ക് ഏറ്റവും അടുത്തുള്ള പള്ളി കണ്ടെത്താം.

ദോഹ മുതൽ അൽ ഖോർ, വക്‌റ, ഷഹാനയ, ഉംസലാൽ ഉൾപ്പെടെ മേഖലകളിൽ ഇഅ്തികാഫ് ഇരിക്കാൻ പള്ളികൾ ഒരുക്കിയിട്ടുണ്ട്. 18 വയസ്സിന് താഴെ പ്രായാമുള്ള കുട്ടികൾക്ക് രക്ഷിതാക്കൾക്കൊപ്പം ഇഅ്തികാഫ് ഇരിക്കാനാണ് അനുമതിയുള്ളത്. പള്ളിയും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ആരാധനക്കെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാവുന്ന വിധത്തിൽ സംസാരമോ പെരുമാറ്റമോ പാടില്ലെന്നും മതകാര്യ മന്ത്രാലയം നിർദേശിച്ചു.

വസ്ത്രങ്ങൾ പള്ളിക്കുള്ളിലോ പരിസരത്തോ തൂക്കി ഇടരുത്. ഭക്ഷണം കഴിക്കാനും ഉറങ്ങാനും ഇതിനായി നിശ്ചയിച്ച സ്ഥലം തന്നെ ഉപയോഗിക്കണം. സ്ത്രീകൾക്ക് ഇഇ്തികാഫിന് അനുമതിയില്ലെന്നും മതകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News