ഭാവി വിദ്യഭ്യാസ പദ്ധതികൾക്ക് രൂപരേഖ അവതരിപ്പിക്കാനൊരുങ്ങി ഖത്തർ
ഖത്തർ ദേശീയ വിഷൻ 2030യുടെ ചുവട് പിടിച്ചാകും പുതിയ വിദ്യാഭ്യാസ നയവും അവതരിപ്പിക്കുക
Update: 2024-08-29 17:53 GMT
ദോഹ: ഭാവി വിദ്യഭ്യാസ പദ്ധതികൾക്ക് രൂപരേഖ അവതരിപ്പിക്കാനൊരുങ്ങി ഖത്തർ. അടുത്ത മാസം ആദ്യമാണ് എജ്യുക്കേഷൻ സ്ട്രാറ്റജി 2024-2030 അവതരിപ്പിക്കുന്നത്. സെപ്തംബർ 2,3 തീയതികളിൽ ഖത്തർ നാഷണൽ കൺവെൻഷെൻ സെന്ററിൽ നടക്കുന്ന പ്രത്യേക പരിപാടിയിലാണ് പുതിയ രൂപരേഖ അവതരിപ്പിക്കുന്നത്.
'പഠനത്തിന്റെ തീപ്പൊരി ആളിപ്പടരട്ടെ ' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ മന്ത്രിമാരും വിദ്യാഭ്യാസ വിദഗ്ധരും പങ്കെടുക്കും. ഖത്തർ ദേശീയ വിഷൻ 2030യുടെ ചുവട് പിടിച്ചാകും പുതിയ വിദ്യാഭ്യാസ നയവും അവതരിപ്പിക്കുക.
വൈദഗ്ധ്യമുള്ള പുതുതലമുറയെ കെട്ടിപ്പടുക്കുകയാണ് പുതിയ രൂപരേഖയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട പ്രദർശനവും പരിപാടിയോടനുബന്ധിച്ച് നടക്കും