ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിനുള്ള സജീവ ഒരുക്കങ്ങളുമായി ഖത്തര്‍
ആരാധകര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനായി പുതിയ ലോഞ്ച് നിര്‍മിക്കുമെന്ന് അധികൃതര്‍ അറിയിച്ചു
ദോഹ: ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിനുള്ള സജീവ ഒരുക്കങ്ങളുമായി ഖത്തര്‍. ആരാധകര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനായി പുതിയ ലോഞ്ച് നിര്‍മിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഗ്രാൻഡ് പ്രി വേദിയായ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടില്‍ വേഗപ്പോരിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സീസണിലെ 23ാമത് ഗ്രാന്‍ഡ്പ്രീയാണ് ഖത്തറില്‍ നടക്കുക.
നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെയായി നടക്കുന്ന പോരാട്ടത്തിന്റെ ഏറ്റവും മികച്ച കാഴ്ചാ അനുഭവം ആരാധകര്‍ക്ക് സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. ഇതിനായി ലുസൈല്‍ ഹസം എന്ന പേരില്‍ പുതിയ ലോഞ്ച് നിര്‍മിക്കും.
.പൊതു പ്രവേശന ടിക്കറ്റുകൾ ഉപയോഗിച്ച് ആരാധകർക്ക് ഇവിടെ പ്രവശിക്കാൻ സാധിക്കും. ഓപ്പൺ എയറിലെ ഏറ്റവും മികച്ച അന്തരീക്ഷമാണ് ഇതിന്റെ സവിശേഷത. ഏറ്റവും അടുത്ത് നിന്ന് മത്സരങ്ങൾ വീക്ഷിക്കാനും മികച്ച കാഴ്ച നൽകാനും ലുസൈൽ ഹസം ലോഞ്ചില്‍ സാധിക്കും. നേരത്തെ രണ്ടു തവണ ഗ്രാൻഡ്പ്രീക്ക് വേദിയായ ഖത്തറിനെ കഴിഞ്ഞ വർഷം മുതൽ തുടർച്ചയായി പത്തു വർഷത്തേക്കുള വേദിയായി തെരഞ്ഞെടുത്തിരുന്നു.