വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയത് നിരാശാജനകം: ഖത്തർ

വെടിനിർത്തൽ തുടരാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുക്കയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

Update: 2023-12-01 18:58 GMT
Advertising

വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഇന്ന് രാവിലെ മുതൽ ഗസ്സയിൽ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയത് നിരാശാജനകമാണെന്ന് ഖത്തർ. വെടിനിർത്തൽ തുടരാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുക്കയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

നിരന്തര ചർച്ചകൾക്കൊടുവിലാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ ഗസ്സയിൽ ആദ്യം നാല് ദിവസത്തേക്കും പിന്നീട് രണ്ട് തവണ ദീർഘിപ്പിച്ച് മൂന്ന് ദിവസത്തേക്കും വെടിനിർത്തൽ കരാറുണ്ടാക്കിയത്. എന്നാൽ ഏഴ് ദിവസത്തെ വെടിനിർത്തൽ കാലാവധി കഴിഞ്ഞതോടെ ചർച്ചകൾ പുരോഗമിക്കുന്നത് മുഖവിലക്കെടുക്കാതെ ഇസ്രായേൽ കനത്ത ആക്രമണം നടത്തുകയായിരുന്നു.

ഇസ്രായേലിന്റെ ആക്രമണം ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ആക്രമണം ഗസ്സയിലെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അക്രമം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനുമേൽ കൂടുതൽ സമ്മർദം ചെലുത്തണം. ഒന്നര മാസത്തിലേറെ നീണ്ടും നിന്ന ആക്രമണത്തിൽ ജീവിതം ദുസ്സഹമായ ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് തടസ്സം നേരിടരുതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News