ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം ഏകജാലക പോർട്ടലിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നു

ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും നിക്ഷേപകരെ ആകർഷിക്കാനുമാണ് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നത്

Update: 2024-07-20 17:17 GMT
Advertising

ദോഹ: ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം ഏകജാലക പോർട്ടലിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുമെന്ന് ഏകജാലക വകുപ്പ് ഡയറക്ടർ. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും നിക്ഷേപകരെ ആകർഷിക്കാനുമാണ് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നത്. 2019ലാണ് വാണിജ്യ മന്ത്രാലയം ഏകജാലക പോർട്ടൽ ആരംഭിച്ചത്.

വാണിജ്യ രജിസ്‌ട്രേഷന് അപേക്ഷിക്കുന്നത് മുതൽ ബിസിനസ് അടച്ചുപൂട്ടുന്നതുമായി വരെ ബന്ധപ്പെട്ട സർക്കാർ നടപടികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഇതുവഴി കഴിയും. നിക്ഷേപകർക്ക് പണവും സമയവും അധ്വാനവും ലാഭിക്കാൻ പ്ലാറ്റ്‌ഫോം സഹായകമാണ്. ഖത്തർ സാമ്പത്തിക വൈവിധ്യവത്കരണത്തിലേക്ക് നീങ്ങുകയും നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സൗകര്യപ്രദമായ വിവിധ നടപടികൾ സ്വീകരിക്കുന്നത്.

ഇതിനായി ഏകജാലക സംവിധാനം വിപുലമാക്കുമെന്ന് ഡയറക്ടർ മുഹമ്മദ് ഹമദ് അൽ നുഐമി പറഞ്ഞു. വാണിജ്യ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ എളുപ്പമാക്കാൻ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കും. ഇതോടെ വിവിധ വകുപ്പുകളിൽനിന്ന് ലഭ്യമാകേണ്ട രേഖകൾക്കായി വാണിജ്യമന്ത്രാലയത്തിന്റെ ഏകജാലക പോർട്ടൽ വഴി അപേക്ഷിക്കാൻ കഴിയും. വാണിജ്യ രജിസ്‌ട്രേഷൻ, ലൈസൻസ് നേടൽ -പുതുക്കൽ ഉൾപ്പെടെ വിവിധ സേവനങ്ങൾക്കുള്ള ഫീസ് മന്ത്രാലയം ഈ മാസം 90 ശതമാനം വരെ കുറച്ചിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News